നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ഉണ്ണിമുകുന്ദന് ചിത്രം ‘മേപ്പടിയാന്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത്. ‘മേലെ വാനില്‍ മായാതെ സൂര്യനോ….’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യം ആണ്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ജോ പോളാണ്. വിജയ് യേശുദാസാണ് പാടിയിരിക്കുന്നത്.
ഗാനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്ണില്‍ മിന്നും മന്ദാര’വും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന മേപ്പടിയാനില്‍ ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ശങ്കര്‍ രാമകൃഷ്ണന്, അപര്‍ണ ജനാര്ദനന്, പോളി വല്സന് തുടങ്ങിയവരും മറ്റ് അഭിനേതാക്കള്‍.