അമർ അക്ബർ അന്തോണി,കട്ടപനയിലെ ഹൃതിക് റോഷൻ എന്നി ചിത്രങ്ങൾക്ക് ശേഷം നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.ആസിഫ് അലിയും ബൈജുവും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നിഖില വിമൽ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
ചിത്രത്തിന്റെ ടീസർ ഈ വെള്ളിയാഴ്ച മാർച്ച് എട്ടാം തിയതി പുറത്ത് വരും എന്ന് സ്ഥിതീകരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തിറങ്ങുന്നത്.വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് ടീസർ പുറത്തിറങ്ങുന്നത്.ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.