ഹെല്‍മറ്റും മാസ്കും ധരിക്കാതെ റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ ബുള്ളറ്റില്‍ കറങ്ങുന്ന നടി മെറീന മൈക്കിളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രസകരമായ ക്യാപ്ഷന്‍ പങ്കുവച്ച് കൊണ്ട് നടി തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചതും. കഴിഞ്ഞ ദിവസം രാക്ഷസി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ബൈക്കില്‍ അഭ്യാസം കാട്ടിയ യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മെറീനയുടെ ചിത്രവും പുറത്ത് വന്നത്.
ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു…’ എന്ന രസകരമായ തലക്കെട്ടുംതാരം കുറിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും ഹെല്‍മെറ്റ് ധരിക്കണമെന്നും മാസ്ക് ഉപയോഗിക്കണമെന്നുള്ള കമന്റുകളും താരത്തിന്റെ ചിത്രത്തിന് താഴെ വരുന്നുണ്ട്. ബൈക്കില്‍ പോകുന്ന ഒരു ചിത്രത്തില്‍ പിന്നാലെ കേരള പോലീസിനെയും കാണാം. ചിത്രങ്ങള്‍ ചുരങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമായത്.
സിനിമയ്ക്കാണോ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണോ എന്നും ഇത് വ്യക്തമല്ല. സ്റ്റൈലിഷ് ലുക്കിലാണ് മെറീന ചിത്രങ്ങളില്‍ തിളങ്ങിയിരിക്കുന്നത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ താരം ഇതിനോടകം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ദേയമാകാറുണ്ട്. വിമര്‍ശകര്‍ക്ക് താരം തക്ക മറുപടികളും നല്‍കാറുണ്ട്.