2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. എട്ട് വര്‍ഷമായുള്ള ദാമ്പത്യത്തിന് ഒടുവിൽ ഇരുവരും പിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് ഭാര്യ മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.
![Methil Devika Speaks About Life with Mukesh](https://i0.wp.com/cinemadaddy.com/wp-content/uploads/2018/09/Methil-Devika-Speaks-About-Life-with-Mukesh.jpg?resize=788%2C443&ssl=1)
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്തെ അഭിഭാഷകന് വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ല. നല്ല സുഹൃത്തായി തുടരും. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം സ്നേഹിക്കാനറിയാവുന്ന മനുഷ്യനാണ്. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തത്. മേതിൽ ദേവിക വെളിപ്പെടുത്തി.