സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ മേതിൽ ദേവികയെ 2013ലാണ് നടൻ മുകേഷ് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയത്തെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. അവരുടെ വിവാഹത്തെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ഷൂട്ടിനിടയിൽ തനിക്ക് 6 മണിക്ക് പോകണമെന്നും നാളെ വേണ്ടപ്പെട്ട ഒരാളുടെ വിവാഹമാണെന്നുമാണ് മുകേഷ് പിഷാരടിയോട് പറഞ്ഞത്. പിറ്റേ ദിവസത്തെ പത്രം കണ്ടപ്പോഴാണ് സത്യം മനസ്സിലായതെന്നും ഞെട്ടിപ്പോയതെന്നും പിഷാരടി പറഞ്ഞു.
ഇരുവരെയും പരിചയപ്പെടുത്തിയ ഇടനിലക്കാരനും രമേശ് പിഷാരടി തന്നെയാണ്. ഖത്തർ ഷോ കഴിഞ്ഞ് എയർപോർട്ടിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഇരുവരേയും പിഷാരടി പരസ്പരം പരിചയപ്പെടുത്തി കൊടുത്തത്. അന്ന് ആ പ്രോഗ്രാമിൽ മുകേഷായിരുന്നു ചീഫ് ഗസ്റ്റ്. അതിനും ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരായത്.