മലയാളികളുടെ പ്രിയതാരമാണ് കോമഡി താരവും കൂടാതെ അവതാരകനുമായ ബൈജു ജോസ്. മിമിക്രി ആര്‍ട്ടിസ്റ്റും ചാനല്‍, സ്റ്റേജ് ഷോ അവതാരകനും കൂടിയാണ് ബൈജു. ഏഷ്യാനെറ്റിലെ ‘കോമഡി കസിന്‍സ്’ എന്ന കോമഡി പ്രോഗ്രാമിലൂടെയാണ് ബൈജു ശ്രദ്ധേയനാകുന്നത്. സൂര്യ ടി വിയിലെ രസികരാജ നമ്പര്‍ 1 എന്ന കോമഡി ഷോയിലെ ജഡ്ജ് കൂടിയായിരുന്നു ബൈജു. നിലവില്‍ ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പ്രോഗ്രാം ചെയ്യുന്നതോടൊപ്പം നിരവധി മിമിക്രി പ്രോഗ്രാമുകളിലും സ്റ്റേഷ് ഷോകളിലും സജീവമാണ് താരം. സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി ബൈജുവും കുടുംബവും എത്തിയിരുന്നു. ബൈജുവിന്റെ മകന് പാടും എന്നറിഞ്ഞ എംജി ശ്രീകുമാര്‍ ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. ഒരു തമിഴ് ഹിറ്റ് ഗാനമാണ് ബൈജുവിന്റെ മകന് ആലപിച്ചത്. തുടക്കം മുതല്‍ എംജി ശ്രീകുമാറിനെ ഞെട്ടിച്ചുകൊണ്ട് വളരെ മനോഹരമായി ആ ഗാനം പാടി. പാടിത്തീര്‍ന്നപ്പോള്‍ എംജി ശ്രീകുമാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. കോവിഡ് സമയം ആയതുകൊണ്ടാണ് അല്ലെങ്കില്‍ താന്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരുമായിരുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
തുടര്‍ന്ന് റിയാലിറ്റി ഷോകളില്‍ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു എന്നും, പക്ഷെ കിട്ടിയില്ല എന്നും ബൈജുവിന്റെ മകന് പറഞ്ഞു. അപ്പോള്‍ എംജി വളരെ ദേഷ്യത്തില്‍ അവിടെ ആരായിരുന്നു ജഡ്ജ് ചെയ്യാന്‍ ഇരുന്നത് എന്ന് ചോദിച്ചു. മറുപടിയായി തനിക്ക് അവരുടെ പേര് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ആരായാലും അവരെ തല്ലിക്കൊല്ലണം അല്ലാതെ എനിക്കൊന്നും പറയാനില്ലെന്നും ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ല, എന്ന രീതിയില്‍ വളരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം അവരെ വിമര്‍ശിച്ചു. കൂടാതെ താന്‍ ഇനി ചെയ്യുന്ന സിനിമയില്‍ തീര്‍ച്ചയായും ബൈജുവിന്റെ മകന് ഒരു ഗാനം നല്‍കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.