മലയാളികളുടെ ഇഷ്ടപ്പെട്ട പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. ഇതിനോടകം നിരവധി പേരാണ് ഈ പരിപാടിയിലേയ്ക്ക് അതിഥികളായി എത്തിയിരിയ്ക്കുന്നത്. ഇപ്പോഴിതാ പരിപാടിയില്‍ അതിഥികളായി എംജി ശ്രീകുമാറും ഭാര്യ ലേഖയും എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.
താരം മതം മാറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. അതെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. റിമി ടോമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എംജി ശ്രീകുമാര്‍. ഒരു കാര്യം ഉണ്ട് ഞാന്‍ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയില്‍ പറയാമല്ലോ. എന്റെ വിശ്വാസം ഞാന്‍ തീര്‍ച്ചയായും വെളിയില്‍ പ്രകടിപ്പിക്കണമെന്നും എജി പറയുന്നു. ഞാന്‍ ജീസസില്‍ വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുന്ന അനുഭവം. അങ്ങനെ ഒരു പാടുണ്ട്. അതൊന്നും ഇപ്പോള്‍ പറഞ്ഞാല്‍ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകള്‍ പാടുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ആണ്. എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു.
ഭാര്യ ലേഖയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ. താന്‍ ഭാര്യയെ എല്ലായിടത്തും കൊണ്ട് പോകാറുണ്ട്. പക്ഷേ അവള് മിതഭാഷിയായതു കൊണ്ട് കുറച്ചേ സംസാരിക്കൂ. മാത്രമല്ല ഒരു പാട്ട് തുടങ്ങുമ്പോള്‍ അത് ശരിയാണോ എന്ന് സ്റ്റേജിന്റെ താഴെയിരിക്കുന്ന ലേഖയോട് ചോദിച്ചിട്ടാകും മുന്പോട്ട് പോവുക എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു. പലരും പറയുന്നു എം ജി ശ്രീകുമാര്‍ മതം മാറിയെന്ന്. മാറിയോ, അതോ മത തീവ്രവാദിയാണോ. അതോ മത മൈത്രിയാണോ ലക്ഷ്യം എന്നും റിമി ചോദിക്കുന്നു. മതമൈത്രിയാണ് ലക്ഷ്യം എന്നാണ് ഇതിനു മറുപടിയായി എംജി പറഞ്ഞത്.