മരക്കാറിന് ശേഷം റോണി റാഫേലിന്റെ മാസ്മരിക സംഗീതവുമായി ‘മൈക്കിള്‍സ് കോഫി ഹൗസ്’ എന്ന സിനിമയിലെ ഗാനം പുറത്ത്. ‘ഇന്ന് ഈ പിറന്നാൾ’ എന്ന് ആരംഭിക്കുന്ന ഗാനം വിധു പ്രതാപ്, വിഷ്ണു രാജ്, സുമി അരവിന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന പടത്തിന്റെ നിർമാണവും എഴുത്തും ജിസ്സോ ജോസ് ആണ്. ശരത് ഷാജി ആണ് ഛായാഗ്രഹണം. റൊമാന്റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉൾപ്പെടുത്താവുന്ന സിനിമയാണ് ‘മൈക്കിള്‍സ് കോഫി ഹൗസ്’.
ഡിസംബർ 10നു സിനിമ പ്രേക്ഷകരിലേക്ക് എത്തും. ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വൈ, ഹിമാലയത്തിലെ കശ്മലന്, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്, കര്ണന് നെപ്പോളിയന് ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. നായികയായി എത്തുന്ന മാര്‍ഗ്രറ്റ് ആന്റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, ഹരിശ്രീ മാര്ട്ടിന്, സിനോജ് വര്‍ഗീസ്, രാജേന്ദ്രന്, ജയിംസ്, നൗഷാദ്, ഫെബിന് ഉമ്മച്ചന്, സീത, ലത സതീഷ്, ബേബി, സനൂജ സോമനാഥ്, അതുല്‍രാജ്, സാനിയ ബാബു, ബെന്‍സി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് റോണി റാഫേല്‍ ആണ് സംഗീതം നല്‍കുന്നത്. എം ജി ശ്രീകുമാര്‍, വിധു പ്രതാപ്, ഹരിശങ്കര്‍, നിത്യ മാമൻ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. എഡിറ്റര്‍ നിഖില്‍ വേണു, പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്യാം ലാല്‍. കോസ്റ്റും അക്ഷയ പ്രേംനാഥ്, മേക്കപ്പ് റോണക്സ് സേവിയര്‍, ആര്‍ട്ട് ദിലീപ് ആര് നാഥ്, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍സ് ഫിറോഷ് കെ ജയേഷ്, സൗണ്ട് ഡിസൈന്‍ ജെസ്വിൻ മാത്യു, സൗണ്ട് മിക്സിങ് ജിജുമോന്‍ റ്റി ബ്രൂസ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, പി.ആർ.ഒ: പി.ശിവപ്രസാദ്.