ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായി മാറിയ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.സൂപ്പർഹിറ്റായ ആട് 2വിന്റെ സംവിധായകൻ മിഥുൻ ആയിരുന്നു.
ആട് ടുവിന് ശേഷം ആട് 3യുമായി ജയസൂര്യയും മിഥുനും ഒന്നിക്കുമെന്ന് കുറച്ചു നാളുകൾക്ക് മുൻപ് വാർത്ത പുറത്ത് വിട്ടിരുന്നു.3d രൂപത്തിൽ ഇറക്കുന്ന ചിത്രം അടുത്ത വർഷം ക്രിസ്തുമസിന് ആണ് റിലീസ് പ്ലാൻ ചെയ്യുന്നത്.
എന്നാൽ ഈ ചിത്രം ഒരുക്കുന്നതിന് മുൻപ് മറ്റൊരു ചിത്രം പ്ലാൻ ചെയ്യുകയാണ് ഈ കൂട്ടുകെട്ട് വീണ്ടും.തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവുമായിട്ടായിരിക്കും ഇത്തവണ ഈ കൂട്ടുകെട്ട് ഒന്നിക്കുക.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോട്ടയം കുഞ്ഞച്ചൻ 2വിന് മുൻപ് തന്നെ ഈ ചിത്രവുമായി മിഥുൻ മുന്നോട്ട് പോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്തകൾ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.