മലയാളത്തിന്റെ വേഴ്സടൈൽ ആക്ടർ ജയസൂര്യ ഇന്ന് നാല്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകൾ നേർന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഇപ്പോൾ രംഗത്ത് എത്തുന്നത്.ജയസൂര്യയ്ക്ക് ഏറ്റവും കൂടുതൽ ഫാൻസിനെ സമ്മാനിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ സമ്മാനിച്ച മിഥുൻ മാനുവലും ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തു എത്തിയിട്ടുണ്ട്.
“പാപ്പോയ്..ഇന്നാണല്ലേ പാപ്പന്റെ ഹാപ്പി ബർത്തഡേ..!!?? വാഴ്ത്തുക്കൾ ..!! ❤️❤️ അടുത്ത പിറന്നാളിന് മുൻപ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം..യേത്..!! 💪🏻💪🏻”
മിഥുൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.ഇതോടെ അടുത്ത വർഷം തന്നെ ആടിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.