നിവിൻ പോളി നായകനായ ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് ചുവടെടുത്ത് വെച്ച കലാകാരനാണ് മിഥുൻ മാനുവൽ തോമസ്. പിന്നീട് നിരവധി മികച്ച സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ ഏറ്റവും ഒടുവിൽ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ അഞ്ചാം പാതിരയിൽ എത്തി നിൽക്കുന്നു. മിഥുൻ മാനുവലിന് സന്തോഷത്തിന്റെ നിമിഷങ്ങൾ ആണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
മിഥുൻ മാനുവലിന് ഒരു മകൻ ജനിച്ചിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹം തന്നെ ഫേസ്ബുക്കിൽ കൂടിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. “ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !! മകൻ..😍😍 Firstborn.. ❤️❤️❤️❤️” അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. 2017 മേയ് ഒന്നിനാണ് മിഥുൻ ഫിബിയെ വിവാഹം ചെയ്തത്.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചാം പാതിരയുടെ ടെലിവിഷൻ പ്രീമിയർ സൂര്യ ടിവിയിൽ നടന്നു. ടെലിവിഷൻ പ്രീമിയറിന് ശേഷം ഗംഭീര അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.
പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.