കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ മിഥുന് മാനുവല്‍ തോമസ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മിഥുന് മാനുവല്‍ തോമസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫും ബി.ജെപി.യും പ്രചാരണ വിഷയമായി മുന്നോട്ട് വെച്ചിരുന്നത് ശബരിമലയായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളൊന്നും ബാധിച്ചില്ലെന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസിലാകുമെന്നാണ് മിഥുന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
കേരള ജനതയെ സംരക്ഷിച്ച ഈ സര്‍ക്കാരിനൊപ്പമായിരിക്കും അയ്യപ്പനും എല്ലാ ദേവഗണങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫും ബി.ജെപി.യും പ്രചാരണ വിഷയമായി മുന്നോട്ട് വെച്ചിരുന്നത് ശബരിമലയായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളൊന്നും ജനങ്ങളെ സ്വാധീനിച്ചില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നുവെന്നാണ് മിഥുന് പറഞ്ഞു വെക്കുന്നത്.