ചെങ്കൽ രഘുവെന്ന കിടിലൻ കഥാപാത്രവുമായി ബിജു മേനോൻ തീയറ്ററുകളിൽ പൊട്ടിച്ചിരികൾ തീർക്കുന്ന പടയോട്ടത്തിന് അഭിനന്ദങ്ങളുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. റഫീഖ് ഇബ്രാഹിം സംവിധാനം നിർവഹിച്ചിരിക്കുന്ന പടയോട്ടത്തിന്റെ നിർമാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ബിജു മേനോൻ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ, ബേസിൽ ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരി, അനു സിത്താര , സേതു ലക്ഷ്മി എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരന്നിരിക്കുന്ന ചിത്രത്തിൽ നിർത്താതെയുള്ള പൊട്ടിച്ചിരികൾക്കാണ് പ്രേക്ഷകർ സാക്ഷികൾ ആയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മിഥുൻ മാനുവൽ തോമസ് പടയോട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
“പടയോട്ടം ..!!! ഒരു pretty decent എന്റെർറ്റൈനെർ ..? ☺️ മലയാളത്തിൽ ഒരു നാടൻ ഗ്യാങ്സ്റ്റർ കോമഡി ചിത്രം, നിരവധി പുതുമ നിറഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അണിയറക്കാർ തിരശീലയിൽ എത്തിച്ചിരിക്കുന്നു..???? അഭിനന്ദനങ്ങൾ ..????”