2011ൽ പുറത്തിറങ്ങിയ വിക്രം നായകനായ ദൈവതിരുമകളിലെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ച സാറ അർജുൻ എന്ന മുംബൈ നിവാസിയെ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കൊണ്ട് വന്ന സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. അന്നേ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച സാറ ഇന്ന് തന്റെ പതിനഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. ഫേസ്ബുക്കിൽ സാറക്ക് ജന്മദിനാശംസയേകി ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹാപ്പി ബർത്‌ഡേ സാറ.. അടിച്ചു പൊളിച്ച് ആഘോഷിക്കൂ.. എന്നെങ്കിലും ഒരിക്കൽ മറ്റൊരു മനോഹര ചിത്രവുമായി നമുക്ക് വീണ്ടും ഒന്നിക്കാം. ആൻ മരിയ പുറത്തിറങ്ങിയിട്ട് നാല് വർഷങ്ങൾ കടന്ന് പോയിയെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.
മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥയൊരുക്കിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം ആൻ മരിയ എന്ന കൊച്ചു പെൺകുട്ടിയും പൂമ്പാറ്റ ഗിരീഷ് എന്ന യുവാവും തമ്മിലുള്ള മനോഹരമായ ഒരു ബന്ധത്തിലൂന്നിയ ഫീൽ ഗുഡ് ചിത്രമാണ്. പൂമ്പാറ്റ ഗിരീഷായി എത്തിയത് സണ്ണി വെയ്‌നാണ്. അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സിദ്ധിഖ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാനും എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…