കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ഈ കുട്ടിയുടെ വാചകം കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യ വാചകം ആക്കി. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ..’ ഇതാണ് വാചകം. പോസ്റ്റിനു താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്.
ഫായിസിന്റെ ആശയവും വാചകവും പണം കൊടുത്തു വാങ്ങണം എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയരുന്നുണ്ട്. ആത്മവിശ്വാസം പകരുന്ന പരസ്യ വാചകങ്ങളുടെ കൂട്ടത്തിൽ ഒരുപടി മുൻപിൽ ആണ് ഈ വാചകം