കോവിഡ് പടർന്ന് പിടിച്ചതോടെ ഒട്ടു മിക്കവരും വീടുകളിലേക്കും കൃഷിപ്പണികളിലേക്കും തിരിഞ്ഞിരിക്കുന്നത് നമ്മൾ ഇപ്പോൾ കാണുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. സെലിബ്രിറ്റികൾ അടക്കം കൃഷിപ്പണികൾ ചെയ്യുന്നതും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ആ ഒരു നിരയിലേക്ക് നടിയും അവതാരികയുമായ സുബി സുരേഷും എത്തിയിരിക്കുകയാണ്.
ഈ കൊവിഡിനൊന്നും നമ്മളെ തോൽപ്പിക്കാനാവില്ല മാഷേ എന്നാണ് സുബി പറയുന്നത്. പാട്ടും മിമിക്രിയുമൊന്നുമില്ലെങ്കിലും ദേ ഇതുപോലെ മണ്ണിലിറങ്ങി നന്നായി കിളയ്ക്കും. പച്ചക്കറിയും കപ്പയും വാഴയും ചേനയും ചേമ്പുമൊക്ക് കൃഷിചെയ്ത് അന്തസായി ജീവിക്കും എന്നാണ് മിമിക്രി താരം കൂടിയായ സുബിയുടെ പക്ഷം. പറമ്പിൽ മൂത്തുപാകമായിനിന്ന ഞാലിപ്പൂവൻ വാഴക്കുല വെട്ടി തോളിൽവച്ച് നടക്കുമ്പോൾ മിമിക്രിതാരം സുബി സുരേഷിന് ഒരു പുരസ്കാരജേതാവിന്റെ ഭാവമാണ് കാണുവാൻ സാധിക്കുന്നത്.