സിനിമാപ്രേമികളുടെ മുന്നിലേക്ക് ക്രിസ്മസ് സമ്മാനവുമായാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എത്തിയത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത അന്നുതന്നെ നെറ്റ്ഫ്ലിക്സിന്റെ ടോപ് 10 ലിസ്റ്റിൽ ഇടം നേടിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ ടോപ് 10 ലിസ്റ്റിൽ ഒന്നാമതാണ്. ഡിസംബർ 24ന് ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയത്.
സീരീസുകളായ ഡോണ്ട് ലുക്ക് അപ്, എമിലി ഇൻ പാരീസ്, ദി വിച്ചർ, ഡികപ്പിൾസ്, ആരണ്യക് എന്നിവയാണ് മിന്നൽ മുരളിക്ക് തൊട്ട് പിന്നാലെയുള്ളത്. റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിന്നൽ മുരളി കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിന്നത് വില്ലനായി എത്തിയ ഗുരു സോമസുന്ദരം ആയിരുന്നു.
നെറ്റ്ഫ്ലിക്സ് റിലീസിന് മുമ്പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി ചിത്രത്തിൽ എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം – അരുണ്‍ എ ആര്, ജസ്റ്റിന് മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. അജു വര്‍ഗീസ്, പി. ബാലചന്ദ്രന്, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Our top 10 titles today are full of 🌟s and ⚡️s
Minnal Murali
Emily In Paris
The Witcher
Decoupled
Aranyak
Don’t Look Up
Money Heist
Sooryavanshi
Squid Game
Spider-Man: Far From Home— Netflix India (@NetflixIndia) December 26, 2021