മലയാളികൾക്കും സ്വന്തമെന്ന് പറയുവാൻ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ സമ്മാനിച്ച സൂപ്പർ പ്രൊഡ്യൂസറാണ് സോഫിയ പോൾ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മിനി കൺട്രിമാൻ എന്ന ലക്ഷ്വറി വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സോഫിയ പോൾ. KL 02 BR 0909 എന്നതാണ് വാഹനത്തിന്റെ നമ്പർ. സെയ്ജ് ഗ്രീൻ നിറമുള്ള മിനി കൺട്രിമാനാണ് സോഫിയ പോൾ സ്വന്തമാക്കിയത്.
മിനി കൺട്രിമാന്റെ വില 56 ലക്ഷം രൂപയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ പുതിയ കൺട്രിമാൻ മോഡലുകളിൽ ഉൾപ്പെട്ടതാണ് മിനി കൺട്രിമാൻ കൂപ്പർ എസ്, മിനി കൺട്രിമാൻ കൂപ്പർ എസ് ജെ സി ഡബ്ല്യൂ എന്നീ രണ്ട് വകഭേദങ്ങളിൽ എത്തിയിട്ടുള്ള വാഹനങ്ങൾ. ദീർഘദൂര യാത്രകൾക്കും സിറ്റി ഡ്രൈവുകൾക്കും ഒരുപോലെ ഇണങ്ങുന്ന വാഹനമായിരിക്കും കൺട്രിമാൻ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ബിസ്മി സ്പെഷ്യലാണ് സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം. സോഫിയ പോളും ഭർത്താവ് ജെയിംസ് പോളും മക്കളായ സെഡിനും കെവിനുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. നടി ഐമ റോസ്മി സെബാസ്റ്റ്യനെയാണ് കെവിൻ വിവാഹം ചെയ്തിരിക്കുന്നത്.