മിന്നൽ മുരളിയുടെ വിവാഹം ആഘോഷിച്ച് സോഷ്യൽ മീഡിയ, കഴിഞ്ഞ ദിവസമായിരുന്നു മിന്നൽ മുരളിയുടെ വേഷം അണിഞ്ഞ് വരൻ എത്തിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ സാക്ഷാൽ മിന്നൽ മുരളി ടോവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫുമെല്ലാം ഈ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.
കടുത്തുരുത്തി ആയാംകുടി സ്വദേശി ചിത്തിരയിൽ അമൽ രവീന്ദ്രനും അഞ്ജുവുമാണ് മിന്നൽ മുരളി എഫക്ടിൽ വിവാഹിതരായത്. സേവ് ദ ഡേറ്റിലും ഉണ്ടായിരുന്നു മിന്നൽ മുരളി എഫക്ട്. വഴിയരികിലൂടെ നടന്നു പോകുന്ന അഞ്ജുവിന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടുന്ന കള്ളൻ. മിന്നൽ വേഗത്തിൽ കള്ളന് പിന്നാലെയെത്തി കള്ളനെ കീഴ്പ്പെടുത്തി പഴ്സ് പിടിച്ചെടുത്തു അഞ്ജുവിന് നൽകുന്നു. പിന്നീട് മറ്റൊരു അപകടത്തിൽ നിന്നും മിന്നൽ വേഗത്തിൽ എത്തി അഞ്ജുവിനെ രക്ഷപ്പെടുത്തുന്നു. പിന്നീട് എപ്പോഴും അഞ്ജുവിന് ഒപ്പം തന്നെയാണ് മിന്നൽ മുരളിയായ അമൽ.
ഡിസംബർ 23നാണ് സേവ് ദ ഡേറ്റ് വീഡിയോ റിലീസ് ചെയ്തത്. മിന്നൽ മുരളി സിനിമ റിലീസ് ചെയ്തത് ഡിസംബർ 24നും. ഏതായാവും സേവ് ദ ഡേറ്റ് വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു. സേവ് ദ ഡേറ്റ് ഹിറ്റ് ആയതോടെ കല്യാണവേഷം എങ്ങനെയായിരിക്കണമെന്ന് അമലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മിന്നൽ മുരളിയായി വരണമാല്യം ഇട്ട് പ്രിയതമയെയും കൂട്ടി പറന്നുപോകുന്നതാണ് വിവാഹവീഡിയോ. മുണ്ടക്കയത്തെ ആർത്രേയ വെഡ്ഡിങ് സ്റ്റോറീസ് സ്റ്റുഡിയോയിലെ ജിബിൻ ജോയ് ആണ് ക്യാമറയ്ക്ക് പിന്നിൽ. ആശയവും ജിബിന്റേതു തന്നെ. നെറ്റ്ഫ്ലിക്സും ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
View this post on Instagram