അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിര രജ്പുത്തും കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. കഴിവുകളുടെ ക്രമത്തില്‍ താരങ്ങള്‍ക്ക് റാങ്ക് നല്കാന് ആവശ്യപ്പെട്ട കരണിന് മറുപടി കൊടുക്കുകയാണ് മിര. തന്റെ ഷോയിലെ അതിഥികളോട് ചെയ്യുന്നതു പോലെ തന്നെ കരണ്‍ നല്കിയ പേരുകളില്‍ നിന്നുമുള്ള റാങ്കിംഗ് ലിസ്റ്റാണ് മിര പറയുന്നത്. രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, സിദ്ധാര്‍ഥ് മല്‍ഹോത്ര, അര്ജുന് കപൂര്‍, ആദിത്യ റോയ് കപൂര്‍ എന്നിവരുടെ പേരുകളാണ് മിര പറയുന്നത്.
അടുത്തിരുന്ന ഷാഹിദ് കപൂർ തന്റെ പേര് എന്തുകൊണ്ടാണ് ഈ ലിസ്റ്റില്‍ ഇല്ലാത്തതെന്ന് ചോദിക്കുകയും ചെയ്തു. പിന്നാലെ മിരയുടെ ഉത്തരവും എത്തി. കരണ്‍ ഒരിക്കലും താങ്കളുടെ പേര് ടാലന്റഡ് നടന്മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മിര പറയുന്നത്. ഇതോടെ ഉത്തരം മുട്ടിയ കരണിനെയും വീഡിയോയില്‍ കാണാം. കരണിന്റെ അഹങ്കാരത്തിന് ഇതിലും വലിയ മറുപടി കിട്ടാനില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍. ഏറ്റവും ശക്തമായ മറുപടി തന്നെ, കരണ്‍ വിചാരിക്കുന്നവരെ മാത്രമേ പിന്തുണയ്ക്കാറുള്ളു എന്നുമാണ് ചിലരുടെ കമന്റുകള്‍.
Thank You Mira Kapoor. @shahidkapoor @karanjohar pic.twitter.com/9R2Qm0Hnzz
— Tamoor. (@wakeuptamoor) April 26, 2020
സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയോടെയാണ് കരണ്‍ ജോഹറിനെതിരെ ബോളിവുഡില്‍ വിവാദങ്ങള്‍ നിറഞ്ഞത്. കോഫി വിത്ത് കരണ്‍ എന്ന പേരില്‍ സംവിധായകന് നടത്തുന്നത് നല്ല നടന്മാരെ അവേഹളിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന ആളാണ് കരണെന്നുമാണ് പ്രചാരണം.