അഹാന ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കു വച്ച ഒരു സ്റ്റോറിക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. തിരുവനന്തപുരത്തെ ലോക്ക് ഡൗൺ ആസ്പദമാക്കിയുള്ള ഒരു സ്റ്റോറി ആയിരുന്നു അത്. അതിന് ശേഷം ഒരു കൂട്ടം ആളുകളുടെ സൈബർ ബുളിങ്ങിനും അറ്റാക്കിനും താരം ഇരയായിരുന്നു. താരത്തിന്റെ കുടുംബത്തിന് നേരെയും അവർ വാക്കുകൾ കൊണ്ട് തെറിയും വൃത്തികേടും എഴുതി വിട്ടിരുന്നു. ഇതിനെതിരെയാണ് താരമിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ അറ്റാക്ക് നടത്തുന്നവർക്ക് അഹാനയുടെ വക പ്രണയം ലേഖനം എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ താരം സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലൂടെ ഇത്തരക്കാരെ നല്ല രീതിയിൽ തന്നെ താരം പരിഹസിച്ചിട്ടുണ്ട്. പിന്നീട് അഹാനക്ക് എതിരെ കമന്റ് ചെയ്ത ഒരു വ്യക്തിയുടെ കമന്റ് കുറച്ചു ഭാഗം മാത്രം ക്രോപ്പ് ചെയ്ത് അഹാന സ്റ്റോറി ഇട്ടിരുന്നു. അതിനെതിരെയും വൻ പ്രതിഷേധം വന്നിരുന്നു. ഇപ്പോൾ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് അഹാന. അഹാനയുടെ മറുപടിയിൽ പ്രതികരണവുമായി കമന്റിട്ട മിഷാബ് മുസ്തഫയും ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലാണ് അദ്ദേഹം തന്റെ വാക്കുകൾ കുറിച്ചത്.
എന്റെ അഭിപ്രായവും അഹാനയുടെ പ്രതികരണവും ഒരു കമന്റോ പേർസണൽ മെസ്സേജ് ആയോ കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു. കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് പോയത് ഒരു തെറ്റിദ്ധാരണയുടെ രീതിയിൽ ചിത്രീകരിക്കപ്പെട്ടത് കൊണ്ടാണ്. അത് ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ ഇത് ഇനിയും വലിച്ചു നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ആവർത്തിച്ചു പറയുന്നത് പോലെ ഞാൻ ഒരിക്കലും ബുള്ളിയിങ്ങിനെ പിന്തുണച്ചിട്ടില്ല. ഭാവിയിലും അത് ചെയ്യില്ല. ഇത് ഇവിടെ അവസാനിക്കട്ടെ. അഹാന ഇപ്പോൾ പ്രതികരിച്ചത് നമുക്കെല്ലാവർക്കും അംഗീകരിച്ച് മുന്നോട്ട് പോകാം. ഒരു സെലിബ്രിറ്റിയോ ഇൻഫ്ലുവൻസറോ തെറ്റ് ചെയ്താൽ പ്രതികരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നതിന് ഇത് ഒരു ഉദാഹരണമാകട്ടെ. എല്ലാവർക്കും തെറ്റുകൾ പറ്റും. അത് സഹജമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തുന്നതിലാണ് കാര്യം.