വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗാളി നടി മിഷ്തി മുഖർജി (27) മരിച്ചത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. എന്നാൽ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതിനെതിരെ ഇപ്പോൾ താരം പ്രതികരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കുറിപ്പ് ഇട്ടുകൊണ്ടാണ് മരിച്ചത് താനല്ല എന്ന് താരം അറിയിക്കുന്നത്.
“ചില വാർത്തകൾ പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനുഗ്രഹം കൊണ്ട് ഞാൻ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. വ്യാജ വാർത്തകൾക്കെതിരേ മിഷ്ടി കുറിച്ചു. ആദം ജോൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി. ചിത്രത്തിൽ പൃഥ്വിയുടെ നായികയായിട്ടായിരുന്നു താരം എത്തിയിരുന്നത്.