ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മിയ തന്റെ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
മിയയുടെ വാക്കുകൾ:
ഇത് വരെ ഏതെങ്കിലും സിനിമ നടി മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകി കല്യാണം കഴിചിട്ടുണ്ടോ എന്നൊരു സംശയം ഞാൻ അമ്മയോട് ചോദിച്ചപ്പോൾ മറ്റുള്ളവരൊക്കെ സ്നേഹിച്ചാണ് വിവാഹം കഴിക്കുന്നത്. നിനക്ക് അതിനൊന്നും ഒരു പ്ലാനും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ അങ്ങ് കല്യാണം കഴിച്ചാൽ മതിയെന്ന്. അല്ല ഇതൊക്കെ എങ്ങനെയാണു എന്റെ തെറ്റായി മാറുന്നതെന്നാണ് മനസിലാകാത്തത്.
ആയിരത്തോളം ഫോട്ടോകളും വിവരങ്ങളുമില്ലേ സൈറ്റിൽ അതിൽ നിന്നു പറ്റിയത് എങ്ങനെ കണ്ടെത്തും.? രാത്രി ഉറങ്ങാതിരുന്നു സൈറ്റിൽ തിരഞ്ഞു തലവേദനയും പിടിച്ചു മമ്മിക്ക് എന്നെ കെട്ടിക്കാനുള്ള ആവേശം തന്നെ പോയി. അവസാനം ദേ വരുന്നു തേടിയ വള്ളി. ” കൂടി വന്നാൽ തൃശൂർ വരെ അതിനപ്പുറത്തേക്ക് കൊച്ചിനെ വിടില്ല “എന്നു പറഞ്ഞ മമ്മിക്ക് എറണാകുളത്തുള്ള ഒരു ചെക്കനെ അങ്ങ് പിടിച്ചു. ദേ നോക്ക് എന്നും പറഞ്ഞു ഒരു ഫോട്ടോയും കൊണ്ടെന്റെ പിറകെ നടക്കാൻ തുടങ്ങി.