ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
കഴിഞ്ഞ ദിവസമാണ് കൊച്ചി സ്വദേശിയായ അശ്വിന്റെയും മിയയുടെയും വിവാഹനിശ്ചയം നടന്നത്. ഇപ്പോൾ ജീവിത പങ്കാളിയെക്കുറിച്ച് മിയ മനസുതുറക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മിയയുടെ വാക്കുകൾ:
ആകെ ഒരാളെ എന്നെ പെണ്ണ് കാണാൻ വന്നിട്ടൊള്ളു ആ ആള് അപ്പു ആണ്. അശ്വിൻ എന്നാണ് ശരിക്കുമുള്ള പേരെങ്കിലും എല്ലാവരും അപ്പു എന്നാണ് വിളിക്കുന്നത്.അതുകൊണ്ട് ഞാനും അപ്പു എന്നുതന്നെയാ വിളിക്കുന്നെ. ആകെ ഒരാളെ ഞാൻ പെണ്ണ് കണ്ടൊള്ളു.ആ ആള് തന്നെ ഇനി എന്റെ ജീവിതത്തിലുമുണ്ടാകും. ലൈഫ് ലോങ് വിഡിയോയിൽ മിയ പറഞ്ഞു.