ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. കഴിഞ്ഞ ദിവസമാണ് കൊച്ചി സ്വദേശിയായ അശ്വിന്റെയും മിയയുടെയും വിവാഹനിശ്ചയം നടന്നത്. മിയക്ക് ഇപ്പോൾ സർപ്രൈസ് ബ്രൈഡൽ പാർട്ടി ഒരുക്കിയിരിക്കുകയാണ് കൂട്ടുകാർ. മിയയുടെ സഹോദരിയായ ജിനിയാണ് ഈ വീഡിയോ പങ്കുവെച്ചത്.
കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ച കൂട്ടുകാർ ചേർന്നാണ് മിയക്ക് സർപ്രൈസ് ഒരുക്കിയത്. നാലുകെട്ട് ശൈലിയിലുള്ള ഒരു വീട്ടിൽ എല്ലാം ഒരുക്കിയതിനുശേഷമാണ് മിയയെ അങ്ങോട്ടേക്ക് കൊണ്ടുവന്നത്. കണ്ണുകെട്ടി താരത്തെ അങ്ങോട്ട് കൊണ്ടുവന്നപ്പോൾ സർപ്രൈസിനെപറ്റി യാതൊരു അറിവും താരത്തിന് ഉണ്ടായിരുന്നില്ല. അതിനാൽ ഓരോന്നും കണ്ട് ഞെട്ടുന്ന താരത്തെ വീഡിയോയിൽ കാണുവാൻ സാധിക്കും. ആഗസ്റ്റ് 25 നായിരുന്നു പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് മിയയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്.