ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നും സെപ്റ്റംബറിലാണ് വിവാഹമെന്നും വാർത്തകൾ പ്രചരിക്കുന്നു.
എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ടെലിവിഷൻ സീരിയലുകളിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിൽ ആയിരുന്നു താരം ആദ്യമായി എത്തിയത്. ഇപ്പോൾ താരം പല റിയാലിറ്റി ഷോകളിലും സജീവമാണ്. ലോക്ഡൗൺ കാലത്ത് രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് മിയയുടെ ആരാധകർ.