ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നും സെപ്റ്റംബറിലാണ് വിവാഹമെന്നും വാർത്തകൾ വന്നിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ അശ്വിന്റെ വീട്ടിൽ വച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.
എന്നാൽ വിവാഹം ഉടനടി ഉണ്ടാകും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സോഷ്യൽ മീഡിയയുടെ പങ്കുവച്ച ചില ചിത്രങ്ങളാണ് സംശയങ്ങൾക്ക് വഴിതെളിച്ചത്. പലനിറത്തിലുള്ള സാരിയുടുത്തു നോക്കുന്ന മിയയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾ പുറത്തു വന്നതോടെ വിവാഹമെന്നാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.