ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. കഴിഞ്ഞ ആഴ്ചയാണ് കൊച്ചി സ്വദേശിയായ അശ്വിന്റെയും മിയയുടെയും വിവാഹനിശ്ചയം നടന്നത്. ഇപ്പോൾ മിയ വിവാഹിതയായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മിയക്ക് നേരത്തെ സർപ്രൈസ് ബ്രൈഡൽ പാർട്ടി ഒരുക്കി കൂട്ടുകാർ എത്തിയിരുന്നു. മിയയുടെ സഹോദരിയായ ജിനിയാണ് ഈ വീഡിയോ പങ്കുവെച്ചത്. കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ച കൂട്ടുകാർ ചേർന്നാണ് മിയക്ക് സർപ്രൈസ് ഒരുക്കിയത്. ആഗസ്റ്റ് 25 നായിരുന്നു പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് മിയയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമായിരുന്നു മിയയുടെത്. മിയയുടെ ഭർത്താവ് അശ്വിൻ ഫിലിപ്പ് ഒരു ബിസിനസ്സുകാരനാണ്.