ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും.
ഇപ്പോൾ മിയയുടെ വിവാഹനിശ്ചയ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സഹോദരിയായ ജിനിയുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് വീഡിയോ പുറത്തുവന്നത്. ജിനിയും ഭർത്താവും ചേർന്നാണ് വീഡിയോ എഡിറ്റിങ്ങും ക്യാമറയും എല്ലാം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ ആദ്യം അശ്വിന്റെ വീട്ടിൽവച്ച് കോവിഡ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരുന്നു വിവാഹനിശ്ചയം നടന്നത്.