ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത മിയ തന്നെ പുറത്ത് വിട്ടിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും. വനിതക്ക് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിയയെ ഒരുക്കിയത് സെലിബ്രിറ്റികളുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി ആയിരുന്നു. ഉണ്ണി തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വിവാഹ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മിയയും അശ്വിനും.
നിങ്ങളുടെ കോപ്പികള്‍ ഉറപ്പ് വരുത്തൂയെന്ന് പറഞ്ഞ് മിയയും എത്തിയിരുന്നു. ഉത്തര ഉണ്ണിയും മാളവിക മേനോനുമുള്‍പ്പടെ നിരവധി പേരാണ് മിയയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. താരങ്ങളടക്കം നിരവധി ആളുകൾ വിവാഹ ചടങ്ങിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് മിയയുടെ കുടുംബത്തിന് അതിനാലാണ് സെപ്റ്റംബറിൽ വിവാഹം നീക്കിവച്ചിരിക്കുന്നത്.