ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത മിയ തന്നെ പുറത്ത് വിട്ടിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും. വനിതയ്ക്ക് വേണ്ടി ഇരുവരും നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിവാഹം കഴിഞ്ഞാൽ ഹണിമൂൺ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവർക്ക് രണ്ടുപേർക്കും ഉത്തരമുണ്ട്. “മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുൾ പ്ലെയ്സ് എന്ന് പറഞ്ഞാൽ അത് പാലായാണ്. ഞങ്ങൾ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായിൽ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും,” അശ്വിൻ പറയുന്നു.
താരങ്ങളടക്കം നിരവധി ആളുകൾ വിവാഹ ചടങ്ങിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് മിയയുടെ കുടുംബത്തിന് അതിനാലാണ് സെപ്റ്റംബറിൽ വിവാഹം നീക്കിവച്ചിരിക്കുന്നത്.