ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും. ഇപ്പോൾ ഇരുവരുടെയും മനഃസമ്മതം ഇന്നലെ പാലാ കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നലെ പ്രചരിച്ചിരുന്നു. ഇപ്പോൾ റിസപ്ഷൻ ചടങ്ങിൽ മിയ സർപ്രൈസ് ആയി ഒരുക്കിയ ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. വീഡിയോ കാണാം
മനഃസമ്മതം ദിനം മിയയുടെ സർപ്രൈസ് ഡാൻസ് !! വീഡിയോ കാണാം pic.twitter.com/vLnymUof3w
— Cinema Daddy (@CinemaDaddy) August 24, 2020