കൊല്ലം: കേരള പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ കഴിഞ്ഞദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസിൽ നിന്ന് തനിക്കും മാതാവിനും ദുരനുഭവം നേരിട്ടതായി ഒരു യുവാവ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. അഫ്സൽ എന്ന കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നു തനിക്കും അമ്മയ്ക്കും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്. കായംകുളം എം എസ് എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ ഞായറാഴ്ച രാവിലെ പോകുന്നതിനിടെ തനിക്കും മാതാവിനു പൊലീസിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ആയിരുന്നു അഫ്സൽ കുറിച്ചത്.
എന്നാൽ, ഇയാളുടെ ഈ ആക്ഷേപത്തിനും ആരോപണത്തിനും തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് എം എൽ എ. ദുരനുഭവം നേരിട്ടതായി ഫേസ്ബുക്കില്‍ ആരോപിച്ച അഫ്സലിന്റെ ഫേസ്ബുക്കിലെ പഴയ പേരായ ആര്യന് മിത്ര എന്ന ഐഡിയില്‍ നിന്ന് മുകേഷിന്റെ പേജില്‍ തെറി പറഞ്ഞന്റെ സ്ക്രീന്‍ഷോട്ടാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.
‘ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്. അന്ന് ഇവന്റെ പേര് ആര്യന് മിത്ര എന്നായിരുന്നു,’ എന്നാണ് സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ് ഫേസ്ബുക്കില്‍ എഴുതിയിരിക്കിന്നത്. തെറി പറയുന്ന ആളുടെ കമന്റിന് ‘എന്തിനാ തന്തയെ പറയിക്കുന്നേ’ എന്ന് മറുപടിയും മുകേഷ് കൊടുക്കുന്നുണ്ട്. വസ്ത്രത്തിന്റെ പേരിൽ തന്റെ ഉമ്മയെ പൊലീസ് തടഞ്ഞെന്ന അഫ്സലിന്റെ ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആരോപണം നിഷേധിച്ച് ഓച്ചിറ സി ഐ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.