വെഡിങ് ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വ്യത്യസ്തമാകാം എന്ന ചിന്തയിലാണ് ആളുകൾ. അത്തരത്തിൽ സൈബർ ആക്രമണം നേരിടുകയാണ് നടി അർച്ചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. തനിക്കും നായകനായി യുവാവിനും വളരെയധികം തെളിവുകൾ ലഭിച്ചു എന്നും അതൊരു വെഡിങ് ഫോട്ടോ ഷൂട്ട് അല്ലായിരുന്നു എന്നും താരം പറയുന്നു. ചിത്രത്തിനു താഴെ മോശം കമൻ്റ് ഇട്ടവർക്കും വീഡിയോയിൽ ലൈവിൽ വന്ന് വീട്ടുകാരെ തെറിവിളിച്ചവർക്കും ഇപ്പോൾ മറുപടി നൽകുകയാണ് അർച്ചന. ഇൻസ്റ്റഗ്രാമിൽ ലൈവ് നടത്തിയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.
താരത്തിൻ്റെ വാക്കുകൾ:
ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. മുലയും വയറും കാണാത്ത ആരും ഈ ലോകത്തില്ല. സ്വന്തം അമ്മയുടെ മുലകുടിച്ചാണ് ഇവൻമാരൊക്കെ വളർന്നു വന്നത്. പിന്നെന്താണ് ഒരു പെൺകുട്ടിയുടെ ശരീരഭാഗം കാണുമ്പോൾ ഇവൻമാർക്ക് ചൊറിയുന്നത്.
ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്. ഉടനെ ഉണ്ടാകും. ആ ചിത്രങ്ങൾ അത്ര വൾഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.ഫേക്ക് ഐഡിയിൽ നിന്നും എന്റെ ഫോട്ടോകൾ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാൻ വരുന്നത്. സിനിമയിൽ കാണുന്ന പ്രണയ രംഗത്തിന് സമാനമായ രീതിയിലായിരുന്നു വെഡിങ് മോഡൽ ഫോട്ടോ. വ്യത്യസ്തമായ ഫോട്ടോഗ്രാഫി രീതികൾ പരീക്ഷിക്കുന്ന Rituals wedding Company ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.