വളരെയേറെ വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് സമ്പന്നമാണ് സോഷ്യൽ മീഡിയ. അതിൽ തന്നെ പല ഷൂട്ടുകളും നിമിഷനേരം കൊണ്ട് വൈറലായി തീരാറുമുണ്ട്. ഇപ്പോഴിതാ പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്, സെക്രട്ടറി പാര്‍ഥസാരഥി ആര്.പിള്ള എന്നിവര്‍ അറിയിച്ചു.
View this post on Instagram
View this post on Instagram
വ്രതശുദ്ധിയോടെയാണ് പുരുഷന്മാര് പള്ളിയോടത്തില്‍ കയറുന്നത്. അവർ ചെരിപ്പ് പോലും ഇടാറില്ല. പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണ്. എന്നാൽ ഇവര്‍ ചെരിപ്പിട്ടാണ് കയറിയതും. പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാന്‍ പാടില്ലെന്നതാണ് കീഴ്വഴക്കം.
View this post on Instagram
View this post on Instagram