ലാലേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ ഉണ്ടാകുന്ന ചിത്രമാണ് സ്ഫടികം. തോമാച്ചായനും ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. അതുപോലെ തന്നെയാണ് അതിലെ ഗാനങ്ങളും. സിൽക്ക് സ്മിത ആടിത്തിമിർത്ത ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം ഇന്നും ഒരു ഹരമാണ്. ഇന്നലെ നടന്ന ‘അമ്മ മഴവില്ല്’ മെഗാ ഷോയിൽ ആ ഗാനത്തിന് പുനരാവിഷ്ക്കാരം നൽകിയിരിക്കുകയാണ്. ഇനിയയാണ് സിൽക്ക് സ്മിതയായി എത്തിയത്.
#AmmaMazhavillu #AmmaShow2018 #Lalettan Dancing For #EzhuManiPoonchola ?✌ pic.twitter.com/TfOzIZL1G1
— Forum Reelz (@Forumreelz) May 7, 2018