എൺപതുകളിലെ ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളുടെ ഈ തവണത്തെ ഒത്തുചേരലും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഓർമകളിലേക്ക് കൊണ്ട് പോകുന്ന ചിത്രങ്ങളുമെല്ലാമായി നിറഞ്ഞു നിൽക്കുന്ന ആ ലോകത്തിലേക്ക് ഒരു പഴയ സിനിമ ഗാനത്തിന് മോഹൻലാലും മേനകയും ചുവട് വെച്ചതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
@Mohanlal and Menka rehearsing just after they landed from an international flight. For an even green Malayalam song of prem Nazir and sheela suggested by lissy choreographed by Brinda and now senthil giving the final touches pic.twitter.com/QJuvTOqLvN
— Cinema Daddy (@CinemaDaddy) November 26, 2019
1968 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പ്രേം നസീർ- ഷീല ജോഡി അഭിനയിച്ച ഭാര്യമാർ സൂക്ഷിക്കുക. ഈ ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗാനം ആയിരുന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ശ്രീകുമാരൻ തമ്പി രചിച്ച ഗാനം. വി ദക്ഷിണാമൂർത്തി സ്വാമി സംഗീതം പകർന്ന ഈ ഗാനം ആലപിച്ചത് കെ ജെ യേശുദാസും പി ലീലയും ചേർന്നാണ്. ഇപ്പോഴിതാ ആ എവർ ഗ്രീൻ ഗാനത്തിന് ചുവടു വെക്കുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റേയും നടി മേനകയുടേയും വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനു മുൻപ്, ആ പരിപാടിയിൽ പെർഫോം ചെയ്യാനായി മോഹൻലാൽ- മേനക ജോഡി ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്ത ചുവടുകൾ വെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് നടി സുഹാസിനി മണി രത്നം ആണ്. നടി ലിസ്സി ആണ് ഈ ഗാനം പെർഫോം ചെയ്യാൻ നിർദേശിച്ചത് എന്നും ബ്രിന്ദ മാസ്റ്റർ ആണ് ഇതിനു വേണ്ടി നൃത്ത ചുവടുകൾ ഒരുക്കിയത് എന്നും സുഹാസിനി പറയുന്നു. ഈ താര കൂട്ടായ്മ സംഘടിപ്പിക്കാൻ പറ്റിയതിൽ തനിന്നു ഒരുപാട് അഭിമാനിക്കുന്നു എന്നും സുഹാസിനി പറഞ്ഞു.