കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് ഒട്ടു മിക്ക സിനിമാക്കാരും. കുടുംബങ്ങൾ ഒന്നിച്ചുള്ള മീറ്റിങ്ങുകൾ മിക്കപ്പോഴും നടത്താറുമുണ്ട്. അത്തരത്തിൽ ഉള്ളൊരു ആഘോഷ രാവിൻറെ ചിത്രമാണ് പൃഥ്വിരാജിന്റെ പത്നി സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. കൂടെയുള്ളത് മറ്റാരുമല്ല, സാക്ഷാൽ മോഹൻലാലും കുടുംബവുമാണ്. ഭാര്യ സുചിത്രക്ക് ഒപ്പം മക്കളായ പ്രണവും വിസ്മയയും കൂടെയുണ്ട്. കൂടാതെ ആൻ്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു. പ്രണവും അമ്മ സുചിത്രയും ചേർന്ന് പാട്ടു പാടുന്ന ഫോട്ടോയാണ് സുപ്രിയ പങ്ക് വെച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറിലൂടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാണ് പ്രേക്ഷകർ കണ്ടത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകർ കൂടുതൽ ആവേശത്തിലാണ്.