പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു
ഇതിനിടെ സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കയുകയുണ്ടായി മോഹൻലാലും പൃഥ്വിരാജും. എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുവാൻ പാകത്തിനാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ പൃഥ്വിരാജ് പറയുന്നു.മുൻപ് ലാൽജോസ് സംവിധാനം ചെയ്യാൻ ഇരുന്ന കസിൻസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ ഒന്നിക്കുവാൻ ഇരുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ-പൃഥ്വിരാജിന്റെത്.എന്നാൽ അത് നടക്കാതെ പോയി.ഇനി എന്ന് ഇരുവരെയും ബിഗ് സ്ക്രീനിൽ കാണുവാൻ സാധിക്കുവാൻ അവസരം ലഭിക്കും എന്ന അവതാരക അശ്വതിയുടെ ചോദ്യത്തിന് അതിനുള്ള ഭാഗ്യം തങ്ങൾക്ക് ഉണ്ടാകട്ടെയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.വളരെ അടുത്ത് തന്നെ അങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും മോഹൻലാൽ പറയുകയുണ്ടായി.