മലയാളത്തിൻറെ മഹാനടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്ര മോഹൻലാലിന്റെയും 31ആം വിവാഹവാർഷികമാണ് ആയിരുന്നു കഴിഞ്ഞ ദിവസം .ആരാധകരും സിനിമാ പ്രവർത്തകരും ലാലേട്ടനും ഭാര്യ സുചിത്രയ്ക്കും വിവാഹ വാർഷിക ആശംസകളും ആയി ഫേസ്ബുക്ക് പോസ്റ്റുകളിൽ സജീവമായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെയും സുചിത്രയുടെയും ഈ വർഷത്തെ വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
തൻറെ അടുത്ത സുഹൃത്തുക്കളോടൊപ്പം ആണ് ഇത്തവണ മോഹൻലാൽ വിവാഹ വാർഷികം ആഘോഷിച്ചത്.ആന്റണി പെരുമ്പാവൂരും കുടുംബവും സമീർ ഹംസയും കുടുംബവും ലാലേട്ടനൊപ്പം വിവാഹ വാർഷികത്തിൽ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ കേക്കും ചടങ്ങിൽ ഉണ്ടായിരുന്നു. ഊട്ടിയിൽ വെച്ചായിരുന്നു ചടങ്ങുകൾ.ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
നവാഗതരായ ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .മുഴുനീള കോമഡി ചിത്രമായി ഒരുക്കുന്ന സിനിമ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.ഇതിനിടെ മോഹൻലാൽ നായകനായി എത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫർ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.