കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത ഫ്ളവേഴ്സ് ടിവിയിലെ ഇന്ത്യൻ ഫിലിം അവാർഡ്സ് മലയാളികൾ ഏറെ ആരാധിക്കുന്ന ലാലേട്ടനുള്ള ഒരു ആദരവ് തന്നെയായിരുന്നു. ഒടിയൻ ലുക്കിലെത്തിയ ലാലേട്ടനെ ഹർഷാരവങ്ങളോടെയാണ് തിങ്ങിനിറഞ്ഞ ജനക്കൂട്ടം സ്വാഗതം ചെയ്തത്. ജയറാം, രമേഷ് പിഷാരടി, മലയാളികളുടെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ എന്നിവർ നിറഞ്ഞു നിന്ന വേദിയിലേക്ക് കടന്നു വന്ന ലാലേട്ടന് ജയറാം ആദ്യം ചൂണ്ടിക്കാണിച്ചു കൊടുത്തത് പിഷാരടിയുടെ മൊട്ടത്തലയാണ്. ലാലേട്ടന്റെ അതിനുള്ള കമന്റ് തന്നെയാണ് അവിടെ തിങ്ങി കൂടിനിന്ന ജനക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിച്ചത്. ‘എന്റെ മുഖം പോലെ തന്നെയുണ്ട് പിഷാരടിയുടെ തല ഇപ്പോൾ എന്നാണ് തന്റെ സ്വതസിദ്ധമായ ചിരിയോട് കൂടി ലാലേട്ടൻ പറഞ്ഞത്. ആ മുഖത്തിൽ വിരിയുന്ന പല ഭാവങ്ങൾ തന്റെ മൊട്ടത്തലയിലും വിരിയുമെന്നായിരുന്നു പിഷാരടിയുടെ മറുപടി.
ഇന്ത്യൻ ആക്ടർ ഓഫ് ദി ഡെക്കേഡ് അവാർഡ് ലാലേട്ടന് സമ്മാനിച്ച വേദിയിൽ പ്രണവിന്റെ ആദിയിലെ പാർകൗർ സംഘട്ടനരംഗങ്ങളും പ്രദർശിപ്പിച്ചു.