കരുനാഗപ്പള്ളി നഗരം ഇന്ന് അക്ഷരാർത്ഥത്തിൽ ഒന്ന് കുലുങ്ങി.നടൻ മോഹൻലാലിന്റെ വരവിനായി അക്ഷമയോടെ കാത്തിരുന്ന ആരാധക വൃന്ദത്തിന് നടുവിലേക്ക് ആണ് ഒടുവിൽ മോഹൻലാൽ എന്ന അവരുടെ പ്രിയപ്പെട്ട താരം പറന്നിറങ്ങിയത്. പുതിയതായി ആരംഭിക്കുന്ന യെസ് ഭാരത് വെഡിങ് കളക്ഷൻസിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാൽ കരുനാഗപ്പള്ളിയിൽ എത്തിയത്.
തിങ്ങി നിറഞ്ഞ ആയിരം ആരാധകർക്കിടയിൽ ഒരു വല്യമ്മ താരമായി.മോഹൻലാലിനെ കാണുവാൻ മണിക്കൂറുകളോളമാണ് വെയിൽ സഹിച്ച് ഈ വല്യമ്മ നിന്നത്.മോഹൻലാലിന്റെ വലിയ ആരാധിക കൂടിയാണ് ഈ അമ്മച്ചി ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.