ബി. ഉണ്ണികൃഷ്ണന് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി പത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. പഴയ ലാലേട്ടനെ കാണുവാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കുള്ള ഒരു വിരുന്ന് തന്നെയാണ് ആറാട്ട്. മരക്കാർ അറബിക്കടലിന്റെ തീയറ്റർ റിലീസിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെയാണ് ഇങ്ങനെയൊരു സന്തോഷ വാർത്ത എത്തുന്നത്. ബിഗ് ബ്രദറാണ് അവസാനമായി തീയറ്ററിൽ എത്തിയ മോഹൻലാൽ ചിത്രം.
നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്കു പ്രാധാന്യം നല്കുന്നതാണെങ്കിലും മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.
നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.