ലോക്ക് ഡൗൺ കാലഘട്ടത്തിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ടെലിവിഷൻ കാഴ്ച്ചക്കാരുടെ എണ്ണത്തിലും വമ്പൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രിയ താരങ്ങളുടെ ചിത്രങ്ങൾ കാണുവാൻ പ്രേക്ഷകർക്ക് സമയവും ലഭിച്ചു. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ട താരങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. 13 മുതൽ 27 വരെയുള്ള ആഴ്ചയിലാണ് ഈ ലിസ്റ്റ്. മലയാളികളുടെ പ്രിയ സൂപ്പർതാരം ലാലേട്ടൻ ആ ലിസ്റ്റിൽ വിജയ്യെ പിന്തള്ളി നാലാം സ്ഥാനത്തുണ്ട്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ [BARC] ഇന്ത്യ പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ലിസ്റ്റ് ഇപ്രകാരമാണ്…
- രജനീകാന്ത് :- 144 ചിത്രങ്ങൾ, 404 ഷോകൾ, 523 മില്യൺ കാഴ്ചക്കാർ
- പ്രഭാസ് :- 19 ചിത്രങ്ങൾ, 88 ഷോകൾ, 228 മില്യൺ കാഴ്ചക്കാർ
- അക്ഷയ് കുമാർ :- 55 ചിത്രങ്ങൾ, 141 ഷോകൾ, 223 മില്യൺ കാഴ്ചക്കാർ
- മോഹൻലാൽ :- 256 ചിത്രങ്ങൾ, 530 ഷോകൾ, 162 മില്യൺ കാഴ്ചക്കാർ
- വിജയ് :- 62 ചിത്രങ്ങൾ, 155 ഷോകൾ, 143 മില്യൺ കാഴ്ചക്കാർ
Most VIEWED Actors on Indian T.V across all language based on #BARC Impressions 🟡ALL Shows :
Data courtesy @BARCIndia
PR Team 💯Under Lock down Week(13-27) 2020
1)@rajinikanth -523 M
2) @PrabhasRaju -228 M
3)@akshaykumar -223 M
4)@Mohanlal -162 M
5) @actorvijay – 143 M pic.twitter.com/81PivTBB2N— Jatswal IMDB🌟 (@ImdbJatswal) July 19, 2020