മലയാളി സിനിമാപ്രേക്ഷകർക്കും നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബിൽ ഇടം നേടിക്കൊടുത്ത് അഭിമാനമായി നിൽക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ ഇന്ന് മൂന്നാം വർഷം ആഘോഷിക്കുകയാണ്. സ്പെഷ്യൽ ഷോകളുമെല്ലാമായി ആരാധകരും അത് ആഘോഷമാക്കിയപ്പോൾ സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ വെച്ച് ലാലേട്ടനും അതിൽ ഭാഗമായിരിക്കുകയാണ്. ലൊക്കേഷനിൽ ഉള്ളവർക്കൊപ്പം കേക്ക് മുറിച്ചാണ് ലാലേട്ടൻ പുലിമുരുകൻ വിജയം ആഘോഷിച്ചത്. ക്രിസ്തുമസ് റീലീസായിട്ടാണ് ബിഗ് ബ്രദർ ഒരുങ്ങുന്നത്. അതേ സമയം പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവർക്കൊപ്പം ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രവും അനൗൺസ് ചെയ്തിട്ടുണ്ട്.