രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. തമിഴ് സിനിമയിൽ നിന്ന് വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും രംഗത്തെത്തിയിരുന്നു.
ഇപ്പോളിതാ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും സംഭവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് മോഹൻലാൽ സംഭാവന നൽകിയത്. 50 ലക്ഷം രൂപയാണ് മോഹൻലാൽ സംഭാവന നൽകിയത്. ഇത്രയും വലിയ തുക സംഭാവന ചെയ്യുന്ന മലയാളത്തിലെ ആദ്യ താരം മോഹൻലാൽ കൂടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മോഹൻലാൽ പൂർണ പിന്തുണ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സിനിമ മേഖലയിൽ ഉള്ള പ്രവർത്തകരെ സഹായിക്കുവാനായി 10 ലക്ഷം രൂപയും മോഹൻലാൽ സംഭാവന ചെയ്തിരുന്നു.
മരയ്ക്കാർ ആണ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രം. ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.