ചരിത്രപിറവിയുടെ നിമിഷങ്ങൾ ആയിരുന്നു ഇന്ത്യക്ക് കഴിഞ്ഞ മണിക്കൂർ. കൊറോണക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ ആഹ്വാനം ഏറ്റെടുത്ത് രാഷ്ട്രം. രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച് ഒരുമ തെളിയിച്ചത്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ജനങ്ങള്‍ ഒത്തൊരുമയുടെ ദീപം ഒരുമിച്ച് തെളിയിച്ചു.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്ലാ ജനങ്ങളും വീടുകളിലെ വിളക്കണച്ച് ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചേറ്റുകയാണ് രാജ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഐക്യദീപത്തില്‍ പങ്കാളികളായി.
ചലച്ചിത്ര രംഗത്തെ പ്രമുഖരും മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റി ദീപങ്ങൾ തെളിയിച്ചു.
നടൻ മോഹൻലാലും ദുൽക്കർ സൽമാനും വീട്ടിൽ ദീപം തെളിയിക്കുകയുണ്ടായി. മോഹൻലാൽ ദീപം തെളിയിച്ച് പങ്കു വെച്ച ചിത്രത്തിൽ ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ഉണ്ട്. മമ്മൂട്ടിയും ദീപം തെളിയിക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ഇവരെ കൂടാതെ ചലച്ചിത്ര താരങ്ങളായ രജനികാന്ത്, രൻവീർ സിങ്,ദീപിക പദുകോൺ, ഷാരൂഖ് ഖാൻ,അക്ഷയ് കുമാർ,രാഘവ ലോറൻസ്,നയൻതാര,മഹേഷ ബാബു,അല്ലു അർജുൻ തുടങ്ങിയവർ ദീപം തെളിയിച്ചു. മലയാളി താരങ്ങളായ ദുൽഖർ സൽമാൻ, ജയസൂര്യ, ഭാമ, ശിവദാ,ഷാജി കൈലാസ്,അജു വർഗീസ്,ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, അനന്യ,ഹണി റോസ്, അന്ന രാജൻ,വിനയൻ തുടങ്ങിയവരും ദീപം തെളിയിച്ചു.വീടുകളിലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു, ചിരാത്, മെഴുകുതിരി, മൊബൈല്‍ ഫ്ളാഷ് ലൈറ്റ്, ടോര്‍ച്ച് എന്നിവ തെളിയിച്ച് കൊറോണയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിന്നത്. വീടുകളിലെ വാതില്‍പ്പടിയിലും, ബാല്‍ക്കണിയിലും നിന്ന് തെളിയിച്ച വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിപ്രകടനമായി. ദീപം തെളിക്കുന്ന ചിത്രങ്ങള്‍ എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്