മലയാളികളുടെ എക്കാലത്തേയും നൊസ്റ്റാള്‍ജിയയാണ് പൊതിച്ചോറ്. വാഴയില വെട്ടി, ചെറുതീയില്‍ വാട്ടിയെടുത്ത് അതില്‍ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോള്‍ത്തന്നെ ഉയരുന്ന മണം പറഞ്ഞറിയിക്കാനാവില്ല. ആ മണത്തില്‍ത്തന്നെ വയറു പകുതി നിറയും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഊണിന് പൊതിച്ചോറു കഴിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ്.
കൊച്ചിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ഭക്ഷണം ആസ്വദിക്കുന്ന മോഹന്‍ലാലിനെ കാണാം.
View this post on Instagram
View this post on Instagram