മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മപർവം’ സിനിമയ്ക്ക് കൈയടിച്ച് മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കി. അഞ്ചിൽ 4.8 മാർക്കാണ് സന്തോഷ് വർക്കി ‘ഭീഷ്മ പർവം’ സിനിമയ്ക്ക് നൽകിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഭീഷ്മപർവം ലൂസിഫറിന് ഒപ്പം എത്തുകയോ ലൂസിഫറിന്റെ റെക്കോർഡ് തകർക്കുകയോ ചെയ്യുമെന്നും സന്തോഷ് വ്യക്തമാക്കുന്നു. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് റിലീസ് ചെയ്ത ദിവസം സിനിമയെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ റിവ്യൂവിലൂടെയാണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെട്ടത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/santhosh-2-e1645790512966.jpg?resize=378%2C400&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/bheeshma_main_0.webp?resize=752%2C752&ssl=1)
‘മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ടിംഗ് കൊണ്ടും സൗബിന്റെ സ്വഭാവികവും തീവ്രവുമായ അഭിനയവും കൊണ്ടും അമല്‍ നീരദിന്റെ മേക്കിംഗ് കൊണ്ടും ഭീഷ്മ പര്‍വ്വം മികച്ച സിനിമയാണ്. സിനിമ ഒരു പക്കാ എന്റര്‍ടെയ്നറാണ്. ഞാന്‍ 5ല്‍ 4.8 മാര്‍ക്ക് കൊടുക്കും. എനിക്ക് തോന്നുന്നത് ഭീഷ്മ പര്‍വ്വം ലൂസിഫറിന് ഒപ്പമെത്തുകയോ റെക്കോര്‍ഡ് തകര്‍ക്കുകയോ ചെയ്യും എന്നാണ്.’- സന്തോഷ് വർക്കി കുറിച്ചത് ഇങ്ങനെ.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Bheeshma_Parvam.jpg?resize=788%2C394&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/mammootty-bheeshma-parvam-release-date-1644229332.jpg?resize=600%2C338&ssl=1)
ഭീഷ്മ പര്‍വ്വത്തിന് ടിക്കറ്റ് എടുക്കാൻ നേരത്തെ പല പ്രാവിശ്യം ശ്രമിച്ചെങ്കിലും സന്തോഷിന് ലഭിച്ചില്ലായിരുന്നു. ഇതിനിടെ കഴിഞ്ഞയിടെ മോഹൻലാലിനെക്കുറിച്ച് സന്തോഷ് വർക്കി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ അടിസ്ഥാനപരമായി നല്ല മനസുള്ള വ്യക്തിയാണെന്നും കൂടെയുള്ളവർ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്നും ആയിരുന്നു സന്തോഷ് കുറിച്ചത്. കഴിഞ്ഞ 18 വർഷമായ താൻ മോഹൻലാൽ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനു വേണ്ടി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കുടുംബത്തിൽ നിന്നും മറ്റുള്ളവരിൽ നിന്നും മോഹൻലാലിൽ നിന്നും അപമാനമല്ലാതെ എന്താണ് ലഭിച്ചതെന്നും അത് തന്റെ ഹൃദയം തകർത്തെന്നും സന്തോഷ് കുറിച്ചു.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Mammootty-Bheeshman-2-1.jpg?resize=788%2C1150&ssl=1)