ഒടിയൻ പോസ്റ്റർ വലിച്ചു കീറിയ യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്റർ വലിച്ചു കീറുമ്പോഴും ആ പയ്യന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നു. ഇപ്പോളിതാ ആ യുവാവിനെക്കൊണ്ട് പോസ്റ്റർ വലിച്ചു കീറിയിടത്ത് തന്നെ അതെ പോസ്റ്റർ വീണ്ടും തിരിച്ചൊട്ടിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർ.
“പണ്ട് ഏട്ടൻ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങൾക്ക്..😏💪 ഇനിയവൻ ഒരു പോസ്റ്ററും കീറില്ല ✌കീറിയ അതെ സ്ഥലത്ത്… അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റർ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാർ “ എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റർ തിരിച്ചൊട്ടിക്കുന്ന ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. സഹൽ എന്ന ആ യുവാവ് പോസ്റ്റർ കീറിയതിന് മാപ്പും പറഞ്ഞു.